പ്രഭാത നടത്തം ആരോഗ്യത്തിന് മാത്രമല്ല മനസിനും ഗുണം ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല രീതിയാണ് നടത്തം. ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ശരീരത്തിന്റെ സജീവമായ ചലനം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും രക്താതിമര്‍ദ്ദം, ഹൃദയസ്തംഭനം, ഹൃദയാഘാതം, തുടങ്ങിയ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
നടക്കുന്നത് ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവയ്ക്ക ഗുണം ചെയ്യുന്നു. കൂടാതെ, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അസ്വസ്ഥതകള്‍ അകറ്റുവാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഉറക്കമില്ലായ്മ, അമിതമായ കൂര്‍ക്കംവലി, സ്ലീപ് അപ്നിയ എന്നിവയുള്‍പ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട എല്ലാ വൈകല്യങ്ങളെയും നേരിടാന്‍ ഒരു പ്രഭാത നടത്തം മികച്ച പരിഹാരമാണ്. രാവിലെ ശാരീരിക പേശികളുടെ കര്‍ശനമായ ചലനം സന്ധികളിലെ കാഠിന്യം ഒഴിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക