പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്കൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും ഭക്ഷണപദാർത്ഥങ്ങളിൽ നാം ഉൾപ്പെടുത്താറുണ്ട്.
അടുക്കളയിൽ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത് ചില ശ്രദ്ധ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലാണ് അടുക്കളയിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിക്കുക. അക്കാര്യമാണ് പറയുന്നത്.
വാസ്തു നുറുങ്ങുകൾ: വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കുക, സന്തോഷം വരും
നേന്ത്രക്കായ, വാഴയ്ക്ക എന്നിവയൊക്കെ കരി വക്കുകയാണെങ്കിൽ അധികം തൊലികളയാതെ മുറിച്ചെടുക്കണം. കാരണം, അവയുടെ തൊലിയിലാണ് കൂടുതൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നത്. മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവയൊക്കെ കൂടുതലായി ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുന്നവർ വിരിഞ്ഞ വാഴപ്പൂവും ഉപയോഗിക്കുക.
ചെറുപയർ, മുതിര, സോയാപയർ എന്നിവയെല്ലാം മുളപ്പിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മറ്റൊന്ന് അവിയലിൽ തക്കാളി ചേർക്കുന്നവർ അതിനുപകരം തൈര് ആണ് ചേർക്കുന്നതെങ്കിൽ രുചിയും മണവും കൂടും. തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
ഹിമാചലിൽ അട്ടിമറി; ലീഡ് നേടി കോൺഗ്രസ്, ഒരു സീറ്റ് പോലുമില്ലാതെ എഎപി
നാരുള്ള ഭക്ഷണം ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തുക. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം. തക്കാളി പെട്ടെന്ന് പഴുക്കാൻ ബ്രൗൺ പേപ്പർ ബാഗിലിട്ട് ഇരുട്ടത്ത് വച്ചാൽ മതിയാകും. പച്ചക്കറികൾ വാടിപോയാൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവച്ചാൽ പുതുമ തിരികെ കിട്ടും.
മികച്ച മൈലേജുള്ള സ്കൂട്ടർ രാജ്യത്ത് പുറത്തിറങ്ങി, അതിന്റെ വില എത്രയാണെന്ന് അറിയാമോ?
മറ്റൊന്ന് പച്ചക്കറികൾ തുറന്നു വച്ച് വേവിക്കരുത് എന്നതാണ്. പോഷകഘടകങ്ങൾ നഷ്ടപ്പെടുവാൻ ഇത് കാരണമായേക്കാം. വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞ് മോരിലിട്ടു വച്ചാൽ മതിയാകും. ഗ്രീൻപീസ് വേവിക്കുമ്പോൾ അൽപം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് കൂടുതൽ കിട്ടും. ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും. പദാർത്ഥങ്ങളിൽ ഈ പരീക്ഷണങ്ങൾ നടത്താകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക