സ്ത്രീയെ സംബന്ധിച്ച് അമ്മയാവുക എന്നത് ജീവിത്തിലെ വലിയ കാര്യമാണ്. അമ്മയാകുന്നത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെ പല പ്രതിസന്ധികളും അവര്‍ തരണം ചെയ്യുന്നുണ്ട്. പ്രസവത്തിനു ശേഷവും പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. പ്രസവ ശേഷം സ്ത്രീ ശരീരത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ ശാരീരിക മാറ്റങ്ങള്‍ ചിലരില്‍ പ്രതിസദ്ധിക്ക് കാരണമാകാറുണ്ട്. ഇതിനു കാരണം ഈ കാര്യങ്ങളെ കുറുച്ചുള്ള അറിവില്ലായ്മയാണ്. പ്രസവ ശേഷം ശാരീരികമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്
പ്രസവത്തിന് ശേഷവും ഗര്‍ഭകാലത്തും സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കുഞ്ഞിന് പാല് നല്‍കണം എന്ന ഉദ്ദേശത്തില്‍ സ്തനങ്ങളില്‍ പാല് നിറഞ്ഞ് നില്ക്കുന്നു. പിന്നീട് കുഞ്ഞ് പാല് കുടിക്കുന്നതിന് അനുസരിച്ച് സ്തനങ്ങള്‍ തൂങ്ങി വരുന്നുണ്ട്. ഗര്‍ഭകാലത്ത് വയറിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. അതിനാല്‍ പ്രസവ ശേഷം വയര്‍ ചാടുന്നു. ഇത് വ്യാമത്തിലൂടെ കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം.
പലപ്പോഴും സ്ട്രെച്ച് മാര്‍ക്സ് പോലുള്ളവയും ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. പ്രസവ ശേഷം പലപ്പോഴും നിങ്ങളില്‍ മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മൂത്രാശയ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രസവ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക