‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണവുമായി നടന് ബാല രംഗത്തെത്തിയിരുന്നു. പിന്നാലെ ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്ന് വ്യക്തമാക്കുന്ന തെളവുകളുമായി ഉണ്ണി മുകുന്ദന് രംഗത്തെത്തി.
പ്രസ് മീറ്റിലാണ് ഉണ്ണി മുകുന്ദന് ബാലയ്ക്ക് 2 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. ഫെയ്സ്ബുക്കിലും താരം തെളിവുകള്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സന്തോഷ് പണ്ഡിറ്റ് നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘പൊളിച്ചു dear..Keep it up.. ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്.. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു..”
”വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear”.
പ്രതികരിക്കാൻ ഇവിടെ എഴുതുക