മമ്മൂട്ടിയുടെ സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതായിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ക്യാമറയ്ക്കു മുന്നില്‍ എപ്പോഴും പെര്‍ഫെക്ഷനു വേണ്ടി ശ്രമിക്കുന്ന മമ്മൂട്ടി എന്ന അഭിനേതാവിനെ ഈ വീഡിയോയില്‍ കാണാം. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുന്ന മമ്മൂട്ടിയെയും. നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക