ഡല്‍ഹി: കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ല.
ഇന്ത്യൻ കറൻസികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ വ്യക്തികളുടെയും ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കറന്‍സികളില്‍ മാറ്റം വരുത്തുന്നില്ലെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ടെന്നും ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക