കുഞ്ഞിന് സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ് അംമ്നിയോട്ടിക് ഫ്ളൂയിഡ്. ഇതില്ലാതെ കുഞ്ഞിന് യൂട്രസില്‍ നില നില്ക്കാന് സാധിയ്ക്കില്ല. കുഞ്ഞിന്റെ കിഡ്നിയാണ് അംമ്നിയോട്ടിക് ഫ്ളൂയിഡ് ഉല്പാദിപ്പിയ്ക്കുന്നത്. ഇത് ഭ്രൂണത്തിന്റെ മൂത്രത്തിലൂടെ അമ്മയുടെ വയറ്റിലേയ്ക്കെത്തുന്നു. ഈ ഫ്ളൂയിഡ് കുഞ്ഞ് അഥവാ ഭ്രൂണം ഉള്ളിലേയ്ക്കെടുക്കുന്നു. ശ്വസന പ്രക്രിയയിലൂടെയാണ് ഇതു സംഭവിയ്ക്കുന്നത്. ഈ ബാലന്‍സില്‍ പ്രശ്നമുണ്ടായാല്‍ അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമാണ്.
അംമ്നിയോട്ടിക് ഫ്ളുയിഡ് അധികമെങ്കില്‍ പ്രശ്നമാണോ?
ചില സന്ദര്‍ഭങ്ങളില്‍ വയറ്റില്‍ അംമ്നിയോട്ടിക് ഫ്ളൂയിഡ് അധികമാകുന്നു. പോളിഹൈഡ്രൈാംമ്നിയോസ് എന്നാണ് ഈ പ്രത്യേക അവസ്ഥ അറിയപ്പെടുന്നത്. കുഞ്ഞിന് ചുറ്റുമായുള്ള ഫ്ളൂയിഡിന്റെ അളവു വര്‍ദ്ധിയ്ക്കുന്നതാണ് ഈ അവസ്ഥ. ഇത് ഗര്‍ഭാവസ്ഥയിലും പ്രസവത്തിനുമെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്നു. ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല ഈ അവസ്ഥ കൂടുതലെങ്കില്‍ വയറു വേദന അനുഭവപ്പെടുന്നു.
ഈ അവസ്ഥയ്ക്കു കാരണം
രണ്ടോ അതില്‍ കൂടുതലോ കുഞ്ഞുങ്ങള്‍ ഗര്ഭത്തിലുണ്ടാകുക, ഗര്‍ഭകാല പ്രമേഹം, കുഞ്ഞിന് അംമ്നിയോട്ടിക് ഫ്ളൂയിഡ് ഉള്ളിലേയ്ക്കെടുക്കുവാന് സാധിയ്ക്കാതെ വരിക, കുഞ്ഞ് കൂടുതല്‍ മൂത്രം ഉല്പാദിപ്പിയ്ക്കുക, കുഞ്ഞിന്റെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ഭാഗത്തോ യൂറിനറി ട്രാക്റ്റിലോ ബ്ലോക്കുണ്ടാകുക, തലച്ചോറിലോ സ്പൈനല്‍ കോഡിലോ വൈകല്യമുണ്ടാകുക തുടങ്ങിയവയയെല്ലാം പോളിഹൈഡ്രൈാംമ്നിയോസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക