ഡെക്കറേറ്റ് ചെയ്യുന്ന പൂക്കള്‍ വാടാതിരിക്കാന്‍ ചില പൊടിക്കെകള്‍ ഇതാ. പൂക്കാള്‍ വാടാതെ കുറച്ചുനേരം കൂടി ഇരിക്കാന്‍ ഇത്തരം വിദ്യകള്‍ പ്രയോഗിച്ച് നോക്കൂ. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുന്നു തുള്ളി ബ്ലീച്ചും ഒരു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് അതില്‍ പൂക്കള്‍ സൂക്ഷിക്കാവുന്നതാണ്.
റോസ പൂക്കള്‍ ചുവന്നു നില്ക്കാന് കുറച്ചു അസ്പ്പിരിന് പൊട്ടിച്ചു വെള്ളത്തില്‍ കലക്കി അതില്‍ പൂക്കള്‍ സൂക്ഷിച്ചാല്‍ മതിയാകും. രണ്ടു സ്പൂണ്‍ വിനാഗിരിയും രണ്ടു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് പൂക്കള്‍ ഇട്ടു വയ്ക്കുന്ന വേസിലെ വെള്ളത്തില്‍ കലര്‍ത്തുക ഇത് പൂക്കള്‍ വാടാതിരിക്കാന്‍ സഹായിക്കും. ഇലകളിലും ഇതളുകളിലും സ്പ്രേ കുറച്ച് മാറി നിന്ന് ഹെയര്‍ സ്പപ്രേ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക