ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്ന പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഇപ്പോൾ ഇതാ ചിത്രത്തിന് പേരിട്ടിരിക്കുകയാണ് .’ക്രിസ്റ്റി’ എന്നാണ് ചിത്രത്തിന്റെ പേര്. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.
ചിത്രത്തിൽ ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക