ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മേഘാലയയിൽ ആണ് രാഷ്ട്രീയ ചുവടുമാറ്റം .
സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബി.ജെ.പിയിലേക്ക് ചേർന്നത്
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച്.എം. ഷാംഗ്പ്ലിയാങ് ബി.ജെ.പിയിലെത്തിയത്. ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവര്‍ എന്‍.പി.പി. വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് മൂവരും എം.എല്‍.എ. സ്ഥാനം രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക