തന്നെ സന്ദര്‍ശിക്കാന്‍ നടി രേഖ എത്തിയപ്പോഴുള്ള ചിത്രം പങ്കുവച്ച് നടന് ജഗതി ശ്രീകുമാര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കുകള്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
മകള്‍ക്കൊപ്പം പാട്ടുപാടുന്ന വീഡിയോ ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക