കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം ഡിസംബർ 22നാണ് തിയറ്ററുകളിൽ എത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര് ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവർത്തകർ. ലിറിക് വീഡിയോയാണ് പുറത്തുവന്നത്. ‘യാമം വീണ്ടും വിണ്ണിലേ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ഡോൺ വിൻസെന്റ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക