പ്രസവശേഷം അമ്മ നേരിടുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ നിസ്സാരമായി കാണ്ടേണ്ട ഒന്നല്ല. എന്താണ് സംഭവിക്കുന്നതെന്നു പോലും സ്ത്രീക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് വലിയ പ്രതിസന്ധി തന്നെ ശൃഷ്ടിക്കുന്നു.
മിക്കവരിലും പ്രസവ ശേഷമുള്ള രണ്ടാഴച്ചയാണ് ഈ അവസ്ഥ കണ്ടു വരാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ കൃത്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ഓരോ വർഷവും കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീകളിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിയ്ക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ
മനസ്സിൽ വല്ലാത്ത ശൂന്യത അനുഭവപ്പെടുകയും അതെത്തുടർന്ന് ദുഃഖം ഉണ്ടാകുകയും ചെയ്യുക
കടുത്ത ക്ഷീണം
അസ്വസ്ഥതകളും മാനസിക സംഘർഷവും, ആളുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അവസ്ഥ
കുഞ്ഞിനെ പരിചരിയ്ക്കാനോ സ്നേഹിക്കാനോ കഴിയാത്ത അവസ്ഥ
ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നങ്ങളായി ഉയർത്തി കാണിയ്ക്കുക, അതിൽ വൈകാരികമായ തീരുമാനങ്ങൾ എടുക്കുക
ഒന്നിലും പ്രതീക്ഷയില്ലാത്ത അവസ്ഥ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക