അജിത്ത് നായകനായി എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന അജിത്ത് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘കാസേതൻ കടവൂളഡ’ എന്ന ഗാനമാണ് ചിത്രത്തിലേതായി ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.
വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാൻ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക