കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ ഓര്‍മകള്‍ മലയാളികൾക്ക് ഒരു നൊമ്പരമാണ്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. ഓരോ ഓർമദിനത്തിലും പിറന്നാൾ ദിനത്തിലും നന്ദനയുടെ ഓർമകൾ ചിത്ര പങ്കുവയ്ക്കാറുണ്ട്. ഇന്നിതാ മകളെ കുറിച്ച് ചിത്ര പങ്കുവച്ച പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
“സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന”, എന്നാണ് മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചത്.
നന്ദന എന്നും ഹൃദയത്തില്‍ ജീവിക്കുമെന്നാണ് മകളുടെ ഓര്മ ദിനത്തില്‍ കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. സ്നേഹം ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും കെ എസ് ചിത്ര എഴുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക