കിരിൻയാഗ കൗണ്ടി: ഒരേസമയം രണ്ടുപേരെ പ്രണയിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കാമുകനെ സഹോദരിമാർ കുത്തി കൊലപ്പെടുത്തി. കിരിൻയാഗ കൗണ്ടിയിലെ മുഗംബസിയുറയിലെ ഒരു ബാറിനുള്ളിൽ വെച്ചാണ് സഹോദരിമാർ ഇയാളെ കുത്തി കൊലപ്പെടുത്തിയത്.
ബാറിനുള്ളിൽ വച്ച് മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. ബോണിഫേസ് വാംബുഗു എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സഹോദരിമാരായ കാമുകിമാരെ ഒരുമിച്ച് കാണുമ്പോൾ ഇയാൾ സൗഹൃദ ഭാവത്തിലും ഒറ്റയ്ക്ക് കാണുമ്പോൾ പ്രണയിനികളോട് എന്ന പോലെയുമാണ് പെരുമാറിയിരുന്നത്. എന്നാൽ ഒരേ സമയം തങ്ങൾ രണ്ടുപേരും വഞ്ചിക്കപ്പെടുകയാണെന്ന് യുവതികൾ വൈകിയാണ് തിരിച്ചറിഞ്ഞത്.
ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ കാമുകന്റെ വഞ്ചന മനസ്സിലാക്കിയ യുവതികൾ ഇയാളെ കൊലപ്പെടുത്താനായി ബാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക