കാൽപന്ത് കളിയുടെ മറ്റൊരു പോരാട്ടത്തിന് കഴിഞ്ഞ ദിവസം ഖത്തർ മണ്ണിൽ തിരശ്ശീല വീണു. അത് പക്ഷെ മറ്റൊരു ചരിത്രമായാണ് അവസാനിച്ചത്. നീണ്ട 36 വർഷങ്ങൾക്ക് ശേഷം അർജന്റീന കപ്പിൽ മുത്തമിടുമ്പോൾ അത് മെസ്സി എന്ന കാൽപന്ത് മാന്ത്രികന്റെ ജീവിതത്തിന്റെ അടയാളപ്പെടുത്താൻ കൂടിയായി.
എസ്യുവിയുടെ ഐഡന്റിറ്റി ഇനി ഇതായിരിക്കും !
നിരവധി പേരാണ് അർജന്റീനയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ അർജന്റീനയുടെ വിജയത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ അരുൺ കുമാർ.
അർജൻറീന ലോകത്തോട് പറയുന്നത്.
നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ, സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ്..
ട്വിറ്റര് മേധാവിസ്ഥാനം ഒഴിയണോ; അഭിപ്രായ വോട്ടെടുപ്പ് നടത്തി മസ്ക്
ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല…
നിങ്ങൾ പോരാട്ടഭൂമിയിലിറങ്ങുമ്പോഴും നിങ്ങളുടെ കൗതുകം അസ്തമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജയിക്കാനേ കഴിയൂ….
ലോക മോഹഭാരത്തെ അതിജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ബുദ്ധനെപ്പോലെ, സ്കലോണിയേപ്പോലെ, മെസ്സിയേപ്പോലെ നിർണ്ണായക നിമിഷത്തിൽ അൽപനേരം ധ്യാനാത്മകനായാൽ മതി..
ഇപ്പോൾ പഴയ വാഹനത്തിനും BH സീരീസ് നമ്പർ എടുക്കാം, എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കൂ?
ആർപ്പുവിളിച്ച ഗാലറികളെ വിട്ട് കാൽപന്തിനൊപ്പം ഓടിയാൽ മതി.
ലോകം നിങ്ങൾക്കൊപ്പമാവാൻ മെസ്സിയേപ്പോലെ
ഇടതു വിംഗിൽ പ്രതീക്ഷയർപ്പിച്ചാൽ മതി.
അത്രമേൽ തന്റെ ജീവിതത്തോട്, തന്റെ ആനന്ദത്തോട് സത്യസന്ധനായാൽ മതി….
ലോകം ഒപ്പമുണ്ടെങ്കിലും മൈതാനത്തിൽ നമ്മൾ തനിച്ചാണന്ന് ഉറപ്പിച്ചാൽ മതി.
വാമോസ് മനുഷ്യരെ !
പ്രതികരിക്കാൻ ഇവിടെ എഴുതുക