കേരളത്തിലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യത. 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമിടും. ഇന്ന് മുതൽ കൊച്ചിയിൽ 5 ജി സേവനം ആദ്യമായെത്തും. റിലയൻസ് ജിയോയാണ് സംസ്ഥാനത്ത് സേവനമെത്തിക്കുന്നത്. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭിക്കുക.
പ്രമേഹരോഗികള്‍ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ
കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ഇന്ത്യയിലെ നാല് നഗരങ്ങളിൽ ലഭ്യമാക്കിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്.
അമിതവണ്ണം പ്രശ്നമാണോ? എന്നാൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും അരുത്
കേരളത്തിലെ 5 ജി പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓൺലൈൻ മുഖേന തന്നെയായിരിക്കും ഉദ്ഘാടനം നടക്കുക. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക