ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ചര്‍മ്മം എപ്പോഴും മോയ്സ്ചുറൈസ് ചെയ്ത് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മോയ്സ്ചുറൈസ് ചെയ്ത ചര്‍മ്മത്തില്‍ ഒരു കാരണവശാലും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. മോയ്സ്ചുറൈസറുകള്‍ വീട്ടിൽ തയ്യാറാക്കാം.
ഒലീവ് ഓയില്‍ റോസ് വാട്ടര്‍ മോയ്സ്ചുറൈസര്‍
ഇത് തയ്യാറാക്കുന്നതിന് വേണ്ടി അല്പം ഒലീവ് ഓയില്‍ എടുത്ത് അതില്‍ റോസ് വാട്ടര്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി.
കറ്റാര്‍ വാഴ മോയ്സ്ചറൈസര്‍
കറ്റാര്‍ വാഴ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി
ഷിയ ബട്ടര്‍ റോസ് മോയ്സ്ചറൈസര്‍
ഷിയ ബട്ടര്‍, ബദാം ഓയില്‍, റോസ് വാട്ടര്‍ എന്നിവ മിക്സ് ചെയ്യുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുഖത്ത് മാത്രമല്ല ഇത് ശരീരത്തിലെല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക