അമിതഭാരം കുറയ്ക്കാർ ആഗ്രഹിക്കുന്നവർ വ്യായാമത്തിൽ മാത്രമല്ല ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങൾ അമിത ഭര ത്തിന് കാരണമാകുന്നു. അമിത ഭാരത്തിനു കാരണം ആയേക്കാവുന്ന തീര്‍ത്തും ഉപേക്ഷിക്കേണ്ടതായ ചില ഭക്ഷണ പദാര്ത്ഥത്ങ്ങളിതാ:
വൈറ്റ് ബ്രെഡ്
ബ്രൗണ്‍ ബ്രെഡിനെ അപേക്ഷിച്ച് അത്ര ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷണം ആണ് വൈറ്റ് ബ്രഡ് എന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെ ഇത് അമിത ഭാരത്തിനും കാരണമാകാം. വൈറ്റ് ബ്രെഡില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്ന്റെ അളവാണ് അമിതഭാരത്തിന് കാരണം ആകുന്നത്.
കൃത്രിമ മധുരം
കൃത്രിമ മധുര പദാര്‍ത്ഥങ്ങളും അമിത ഭാരത്തിനു കാരണമായേക്കാം.
ബേക്ക് ചെയ്ത ഭക്ഷണം
ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് കൊഴുപ്പ് അമിത ഭാരത്തിനു കാരണം ആകുന്ന ഹോര്‍മോണുകള്‍ കൂടിയ തോതില്‍ ഉത്പാദിപ്പിക്കുന്നു.
പോര്‍ക്ക് വിഭവങ്ങള്‍
പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍, ഉപ്പിലിട്ട് ഉണക്കിയ പന്നിയിറച്ചി മുതലായവ അമിത ഭാരം വിളിച്ചു വരത്തുന്ന ഭക്ഷണ സാധനങ്ങള്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക