ഉപ്പിട്ട വെള്ളത്തില്‍ കുളിയോ, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലെ. എന്നാൽ അത്തരത്തിൽ കുളിക്കുന്നത് നല്ലതാണ്.
ചെറു ചൂടുവെള്ളത്തില്‍ അല്പം ഉപ്പിട്ട് ഒരു നേരമെങ്കിലും കുളിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് ഈ കുളി.
ചര്‍മ്മം മോയ്സ്ചുറൈസ് ആക്കുന്നതിന് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി. ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഇത്. ഉപ്പ് വെള്ളത്തിലെ കുളി ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ഉണ്ട്. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ഇ്ത് ചര്‍മ്മം മികച്ചതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്
ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഈ കുളിക്ക് ശേഷം നിങ്ങളില്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. അതുകൊണ്ട് ദിവസത്തില്‍ ഒരു തവണയെങ്കിലും ഇത് ചെയ്യേണ്ടതാണ്. പാദത്തിലെ പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കന്‍ ചര്‍മ്മവും പലപ്പോഴും പാദങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക