കമ്പ്യൂട്ടറും ഫോണും മാറി മാറി ഉപയോഗിക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ കണ്ണിന്റെ ആരോഗ്യ ത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസത്തിൽ കുറഞ്ഞത് 10 മിനിറ്റു നേരമെങ്കിലും നേത്ര വ്യായാമങ്ങൾ അഥവാ യോഗകൾക്കായി നീക്കി വയ്ക്കുന്നത് നിങ്ങളുടെ കണ്ണ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വളരെയധികം വ്യത്യാസമുണ്ടാകും
കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു, കണ്ണിന്റെ വരൾച്ച തടയുന്നു, നേത്രരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്നിവയാണ് നേത്ര വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
വ്യായാമങ്ങൾ
- ഐ ബൗൺസ്
നിങ്ങൾക്ക് സുഖപ്രദമായ ഒരു സ്ഥാനം തിരഞ്ഞെടുത്ത് നേരെ നോക്കുക. കണ്ണുകൾ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുക. കൃഷ്ണമണി വേഗത്തിൽ മുകളിലേക്കും താഴേക്കും നീക്കുക. 10 തവണ ഇത് ആവർത്തിക്കുക, തുടർന്ന് നിർത്തുക, 5 സെക്കൻഡ് വിശ്രമിക്കുക, തുടർന്ന് വീണ്ടും ആവർത്തിക്കുക.
- നേത്ര മസാജ്
നേരെ ഇരുന്നു, തോളുകൾ അയച്ചിട്ട് വിശ്രമിക്കുക. കണ്ണുകൾ അടച്ച് സാവധാനം തല അല്പം പിന്നിലേക്ക് ചരിക്കുക. അടഞ്ഞ കൺപോളയുടെ മുകളിൽ നിങ്ങളുടെ രണ്ടു കൈകളുടെയും ചൂണ്ടു വിരലും. നടുവിരലും അതാത് കണ്ണുകൾക്ക് മുകളിലായി വയ്ക്കുക. വലതു കൈ വിരലുകൾ എതിർ ഘടികാരദിശയിലും ഇടത് കൈ വിരലുകൾ ഘടികാരദിശയിലും കുറഞ്ഞത് 2 മിനിറ്റു നേരമെങ്കിലും സൗമ്യമായി നീക്കുക.
- കണ്ണു ചിമ്മൽ
നിങ്ങളുടെ ഫോണിൽ രണ്ട് മിനിറ്റ് നേരമുള്ള ഒരു ടൈമർ സജ്ജമാക്കി ആരംഭിക്കുക. ഓരോ നാല് സെക്കൻഡിലും നിങ്ങളുടെ കണ്ണുകൾ മിഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക