350 ഗ്രാം എല്ലില്ലാത്ത കോഴിയിറച്ചി
1 കപ്പ് മൈദ
1 കപ്പ് അരിമാവ്
3 ടേബിൾസ്പൂൺ ചോളമാവ്
2 എണ്ണം മുട്ട
ആവശ്യത്തിന് മുളകുപൊടി
2 ടീസ്പൂൺ മല്ലിപ്പൊടി
1 ടീസ്പൂൺ പൊടിയാക്കിയ കുരുമുളക്
1/2 ടീസ്പൂൺ മഞ്ഞൾ
3 എണ്ണം അരിഞ്ഞ ഉള്ളി
1 ഒരു കൈപിടി അരിഞ്ഞ മല്ലിയില
2 ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി
2 ടീസ്പൂൺ അരിഞ്ഞ ഇഞ്ചി
1 ഒരു കൈപിടി കറിവേപ്പില
1 എണ്ണം അരിഞ്ഞ പച്ച മുളക്
1 ടീസ്പൂൺ ജീരകപ്പൊടി
1 ടീസ്പൂൺ കബാബ് മസാല
1 ടീസ്പൂൺ ഗരം മസാലപ്പൊടി
1/2 ടീസ്പൂൺ പെരുങ്കായം
1/2 ടീസ്പൂൺ ബേക്കിങ് പൗഡർ
ചിക്കൻ ഒഴികെയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക ഒരു പാത്രത്തിൽ മൈദ, കോൺഫ്ലവർ, അരി മാവ്, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞൾ, മുട്ട, അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, ജീരകപ്പൊടി, ചിക്കൻ മസാല, ഗരം മസാല, കായപ്പൊടി, ബേക്കിംഗ് പൗഡർ എന്നീ ചേരുവകളെല്ലാം ചേർക്കുക. ചേരുവകൾ എല്ലാം മികച്ച രീതിയിൽ മിക്സ് ചെയ്തെടുക്കുക.
ഈ മിക്സിലേയ്ക്ക് ചിക്കൻ ചേർക്കുക വെള്ളം ചേർത്ത് ചേരുവകൾ നന്നായി ഇളക്കാം. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്ത് ചേരുവകളെല്ലാം നന്നായി ചിക്കനോട് ചേരാനായി വീണ്ടും നന്നായി ഇളക്കാം. അതിനു ശേഷം രണ്ട് ടീസ്പൂൺ വിനാഗിരി ചേർക്കുക. ഇത് പക്കോറകൾക്ക് കൂടുതൽ രുചി പകരാൻ സഹായിക്കുന്നു.
മിശ്രിതം ഫ്രിഡ്ജിൽ വെക്കുക പാചകം ചെയ്യുന്നതിനു മുൻപായി ഒരു പാത്രത്തിലടച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പക്കോഡ എണ്ണയിൽ വറുത്തെടുക്കുക ഒരു പാനിൽ കുറച്ച് എണ്ണയെടുത്ത് ചൂടാക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ, ഫ്രിഡ്ജിൽ നിന്നെടുത്ത പക്കോറ മിക്സ് അൽപ്പാൽപ്പമായി ഇതിലിട്ട് വറുത്തെടുക്കുക. തവിട്ട് നിറമാകുന്നതുവരെ ഇത് ഫ്രൈ ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക