വൈക്കം: ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവും 2 മക്കളും കൊല്ലപ്പെട്ടതിനു കാരണം ഭർത്താവിന്റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമെന്നു സൂചന.
അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചതിനെത്തുടർന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോയി.
ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല.
രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം. ഇതോടെ ഉടൻ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല.
മദ്യലഹരിയിലാണ് ഇയാൾ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക