ന്യൂഡൽഹി: ചൊവ്വാഴ്ച ബജാജ് പുതിയ ബജാജ് പ്ലാറ്റിന 110 എബിഎസ് പുറത്തിറക്കി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിൽ (എബിഎസ്) വരുന്ന രാജ്യത്തെ ആദ്യത്തെ 110 സിസി ബൈക്കാണ് .
സിംഗിൾ-എബിഎസ് യൂണിറ്റുമായി വരുന്ന ഇത് എബോണി ബ്ലാക്ക്, ഗ്ലോസ് പ്യൂറ്റർ ഗ്രേ, കോക്ക്ടെയിൽ വൈൻ റെഡ്, സഫയർ ബ്ലൂ എന്നീ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ പുറത്തിറക്കി.
ബജാജ് പ്ലാറ്റിന 110 എബിഎസ് വേരിയന്റ് 72,224 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടാതെ, എബിഎസ് സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വരുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളായി ഇത് മാറി.
“ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്, അതിൽ 45% ഇരുചക്രവാഹനങ്ങളാണ്. ഇന്ത്യൻ ഉപഭോക്താവിനെ കുറിച്ചുള്ള നമ്മുടെ ധാരണ വെളിവാക്കുന്നത് കമ്മ്യൂട്ടർ റൈഡർ പലപ്പോഴും സഡൻ ബ്രേക്ക് ഇടേണ്ടി വരുമെന്നാണ്.
പുതിയ പ്ലാറ്റിന 110 എബിഎസ് ഉള്ളതിനാൽ ഇപ്പോൾ പെട്ടെന്ന് ബ്രേക്കിംഗിൽ പോലും ബൈക്ക് നിയന്ത്രണം വിട്ട് പോകില്ല. ഇത് അപകട സാധ്യത കുറയ്ക്കും. പ്ലാറ്റിന 110 പ്രഖ്യാപിച്ചുകൊണ്ട് ബജാജ് ഓട്ടോ മോട്ടോർസൈക്കിൾസ് പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക