വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് നോക്കാം.
പ്രമേഹം
തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പ്രമേഹം. മെറ്റബോളിക് ഡിസോര്‍ഡര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ മാറ്റം വരുത്തുന്നു. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ ഉത്പ്ാദിപ്പിക്കാന് കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുന്നു. ഇത് തടി കുറയുന്നതിന് കാരണമാകുന്നു.
വയറ്റിലെ അള്‍സര്‍
വയറ്റിലെ അള്‍സര്‍ പലരും തുടക്കത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. വയറ്റിലെ അള്‍സര്‍ കാരണവും തടി കുറയുന്നു. തടി കുറയുന്നു എന്ന് മാത്രമല്ല അസാധാരണമായ വയറു വേദനയും വിശപ്പില്ലായ്മയും ഉണ്ടാവുന്നു.
ഡിപ്രഷന്
ഡിപ്രഷനാണ് മറ്റൊരു പ്രശ്നം. ഡിപ്രഷന് എന്ന മാനസികാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും ഭക്ഷണത്തോടും ഉറക്കത്തോടും വിരക്തി തോന്നുന്നു. ഇത് തടി അകാരണമായി തടി കുറക്കുന്നു.
എയ്ഡ്സ്
എച്ച് ഐ വി എന്ന് പറയുന്നത് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നു. മാത്രമല്ല രോഗം ശരീരഭാരം കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഭക്ഷണത്തോടുള്ള വിരക്തിയും ഉണ്ടാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക