ശസ്ത്രക്രിയ കഴിഞ്ഞാൽ നന്മുടെ ശരീരത്തിന് ഒരു പാട് ശ്രദ്ധ നൽകേണ്ടതുണ്ട്. ഭക്ഷണം, മരുന്ന്, എന്നിങ്ങനെയുള്ള എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
ദിവസവും എട്ടു മണിക്കൂറെങ്കിലും ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാള്‍ ഉറങ്ങണം. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കഠിനാധ്വാനവും സ്ട്രെസുമെല്ലാം ഒഴിവാക്കുക. ഇവയെല്ലാം ഹൃദയത്തിന് ദോഷം ചെയ്യും.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളും വ്യായാമവും ഡയറ്റുമെല്ലാം പിന്തുടരുക.
ശസ്ത്രക്രിയയ്ക്കു ശേഷം കൃത്യമായി മരുന്നുകള്‍ കഴിയ്ക്കേണ്ടത് അ്ത്യാവശ്യം. ഡോക്ടര്‍ പറഞ്ഞ പ്രകാരം നിര്‍ദേശിയ്ക്കുന്ന അത്ര കാലം മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക.
ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ സര്‍വസാധാരണം. എന്നാല്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.
ഭക്ഷണ കാര്യത്തിലും ഒരു പാട് ശ്രദ്ധിക്കണം. കൃത്യസമയത്ത് പോഷകസമൃദമായ ഭക്ഷണങ്ങൾ കഴിക്കൻ ശ്രദ്ധിക്കണം. ഡോക്ടറുടെ പ്രത്യേക നിർദ്ദേശങ്ങൾ സ്വീകരിക്കണം. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് ചോദിച്ചറിയണം
പ്രതികരിക്കാൻ ഇവിടെ എഴുതുക