കൊച്ചി: ഇംഗ്ലീഷ് താരം ഹാരി ബ്രൂക്സിനെ 3.25 കോടി രൂപ മുടക്കി സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. മായങ്ക് അഗര്‍വാളിന് മോഹവില നല്‍കിയും ടീം സ്വന്തമാക്കി.
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനെ 8.25 കോടി രൂപ മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. നേരത്തെ മായങ്കിന്റെ മുന്‍ ടീമായ പഞ്ചാബ് കിംഗ്സും താരത്തിനായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 16.33 ശരാശരിയിലും 122.50 സ്ട്രൈക്ക് റേറ്റിലും 196 റണ്‍സ് മാത്രമാണ് മായങ്ക് സ്വന്തമാക്കിയത്.
അജിങ്ക്യ രഹാനെയെ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക