ബിജിത്ത് ബാല സംവിധാനം ചെയ്യിത് ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘RX 100’. കഥ, തിരക്കഥ, സംഭാഷണം – യതി & ബിജു ആർ പിള്ള എന്നിവരാണ്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
‘റോണക്സ് സേവ്യർ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന ‘റോണക്സ് സേവ്യർ’ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയോടെ എത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറായ ഈ ചിത്രത്തില്‍ റോണക്സ് സേവ്യറിനെയാണ് ശ്രീനാഥ് ഭാസിയാണ് അവതരിപ്പിക്കുന്നത് എന്ന് ബിജിത്ത് ബാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക