ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 98-ാം ജന്മദിനമാണ് ഇന്ന് ബിജെപി രാജ്യമെമ്പാടും സദ്ഭരണ ദിനമായി ആചരിക്കുന്നത്.
ഞായറാഴ്ച രാവിലെ ‘സദൈവ് അടലിൽ’ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മറ്റ് മന്ത്രിമാരും നേതാക്കളും അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ശവകുടീരത്തിൽ തന്നെ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ അടൽ ജിയുടെ പ്രിയപ്പെട്ട ഗാനങ്ങൾ അനുപ് ജലോട്ട ആലപിച്ചു.
മുൻ പ്രധാനമന്ത്രിയുടെ കവിതകളെ ആസ്പദമാക്കി കാവ്യാഞ്ജലി പരിപാടികൾ സംഘടിപ്പിക്കുന്ന അടൽ ജയന്തി ബിജെപി രാജ്യത്തുടനീളമുള്ള എല്ലാ ബൂത്തുകളിലും വിപുലമായി ആഘോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക