ഉരുൾപൊട്ടൽ മേഖലയായ പട്ടിക്കാട് മണ്ണാർമലയിൽ ക്വാറി അനുവദിക്കുന്നതിനെതിരേ നാലുവർഷമായി സമരം നടത്തിവരുന്ന പൗരസമിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം.
വീട്ടിലെ ഉപകരണങ്ങൾ പണി മുടക്കിയോ, നന്നാക്കാൻ ഇനി ഫ്ലിപ്കാർട്ടിനെ വിളിക്കാം
പൗരസമിതി പ്രവർത്തകരായ ഹൈദർ തോരപ്പ, കെ.ടി. ഉമ്മർ, പടിഞ്ഞാറേതിൽ മുഹമ്മദാലി എന്നിവർക്കെതിരേയാണ് നിർദിഷ്ട ക്വാറി സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നും കുഴിക്കൂറുകൾ നശിപ്പിച്ചെന്നും ആരോപിച്ച് ക്വാറി അപേക്ഷകൻ പോലീസിൽ പരാതിപ്പെട്ടത്.
2022ൽ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ച 10 സിനിമകൾ; ഏരീസ് പ്ലെക്സിന്റെ ലിസ്റ്റ് പുറത്ത്
സമരസമിതി പ്രവർത്തകരുടെ മനോവീര്യം കെടുത്താനുളള ഇത്തരം നീക്കങ്ങൾക്കെതിരേ പൗരസമിതി പ്രദേശത്ത് പ്രതിഷേധ കൂട്ടായ്മയും പന്തംകൊളുത്തി പ്രകടനവും നടത്തി. സമരപ്പന്തൽ നവീകരിക്കാനും അനിശ്ചിതകാല സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക