ഫ്ലിപ്കാർട്ടിപ്പോ ആളാകെ മാറിയിട്ടുണ്ട്. ഇനി ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുവാൻ മാത്രമല്ല, വീട്ടിലെ ഉപകരണങ്ങൾ കേടുവന്നാൽ അത് നന്നാക്കുവാനും ഫ്ലിപ്കാർട്ട് എത്തും. പുതിയ ബിസിനസ് കൂടി തുടങ്ങിയിരിക്കുകയാണ് ഫ്ലിപ്കാർട്ട് ഇപ്പോൾ. വീട്ടിലെ ഉപകരണങ്ങൾ സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ ബിസിനസ്.
മദ്യം എങ്ങനെ വിളർച്ചയെ ഉത്തേജിപ്പിക്കുന്നു, ലക്ഷണങ്ങളും പ്രതിരോധ രീതികളും അറിയുക
ജീവസ് എന്ന പേരിൽ മാസങ്ങൾക്ക് മുൻപ് ഇതോടനുബന്ധിച്ചുള്ള കമ്പനി തുടങ്ങിയിരുന്നു. ഈ വിഭാഗമാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ സംരംഭത്തെ പിണിതുണക്കുന്നത്. രാജ്യത്തെ 19,000 പിൻ കോഡുകളിൽ ഈ സേവനം നിലവിൽ ലഭ്യമാകും.
ഫാറ്റി ലിവർ രോഗം തലച്ചോറിലെ ഓക്സിജന്റെ അഭാവത്തിന് കാരണമാകുമെന്ന് വെളിപ്പെടുത്തൽ
അർബൻ കമ്പനി, മസ്റ്റർ റൈറ്റ്, ഓൺസൈറ്റ് ഗോ എന്നീ കമ്പനികളാണ് ഫ്ലിപ്കാർട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് വന്നിരിക്കുന്നത്. വില്പനയ്ക്ക് ശേഷവും മികച്ച സേവനം നൽകണമെന്ന ചിന്തയാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിടാൻ ഫ്ലിപ്കാർട്ടിനെ പ്രേരിപ്പിച്ചത്. ഒരു പ്രദേശത്ത് തന്നെ ഇത് ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഓരോ സ്ഥലത്തെയും പിൻകോഡുകൾ പരിശോധിച്ചു നോക്കിയാൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക