തുല്യ അളവില്‍, ഒരു ടീസ്പൂണ്‍ വെള്ളമെങ്കില്‍ ഒരു ടീസ്പൂണ്‍ വൈറ്റ് വിനെഗര്‍ എടുക്കുക. ഇവ രണ്ടും കൂട്ടിക്കലര്‍ത്തുക. ഒരു ബ്രഷ് ഇതില്‍ മുക്കി കരിമ്പനായി ഭാഗത്ത് പുരട്ടി അല്പനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് പത്തു മിനിററു നേരം തുണിയില്‍ വച്ചിരിയ്ക്കണം.
ഇതു പോലെ പത്തു മിനിറ്റ് ശേഷം ബേക്കിംഗ് സോഡയില്‍ ബ്രഷ് മുക്കി ഇതേ പോലെ കരിമ്പന്‍ മുകളില്‍ പുരട്ടുക. അല്പം ബേക്കിംഗ് സോഡ കുടഞ്ഞിട്ട ശേഷം ബ്രഷ് കൊണ്ട് ഉരച്ചാലും മതി. ഇതും അല്പനേരം ചെയ്യുക. പിന്നീട് അല്പ നേരം ഇത് തുണിയില്‍ വച്ചിരിയ്ക്കുക.പിന്നീട് ഈ വസ്ത്രം സാധാരണ രീതിയില്‍ കഴുകാം. നാം സാധാരണ ഗതിയില്‍ വസ്ത്രം കഴുകുന്നതു പോലെ തന്നെ സോപ്പോ മറ്റോ ഉപയോഗിച്ചു കഴുകാം. കരിമ്പന്‍ പോയിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക