കോട്ടയം: ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പറഞ്ഞത് ദില്ലിയിൽ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയിൽ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു
മുഖ്യമന്ത്രി ആളുകളെ പറ്റിക്കുകയാണ്. ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണിത്. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമോ, പാർട്ടിക്കാര്യമോ അല്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക