കൊച്ചി: ക്രിസ്മസ് ദിനത്തിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച പുതുവൈപ്പ് സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍.
കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (24) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിഖിൽദാസ്, ഗോകുൽ എന്നിവരെ തടഞ്ഞ് നിർത്തി വടി കൊണ്ടും, ബിയർ കുപ്പി കൊണ്ടും അടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പ്രതികളുടെ സുഹൃത്തായ സണ്ണി സോണി എന്നയാളെ ഇപ്പോൾ പരിക്കേറ്റവർ മുമ്പ് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ഇരുവരെയും അക്രമിക്കാന്‍ കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക