സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ആണ് വീഡിയോയിൽ ഉള്ളത്. പ്രമോഷന് വേണ്ടി ഏത് പാട്ട് എടുക്കും എന്നാണ് ഇരുവരുടെയും സംസാരം. ഒപ്പം ഈ വർഷം ട്രെന്റിംഗ് ആയ ന്നാ താൻ കേസ് കൊടിലെ ‘ദേവ ദൂതർ പാടി’യും ജയ ജയ ജയ ജയ ഹേയിലെ പാട്ടും കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളിയും പ്ലെ ചെയ്യുന്നുണ്ട്. ഒടുവിൽ ഈ ഗാനങ്ങളൊന്നും വേണ്ടെന്നും ഇരുവരും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക