തിരുവനന്തപുരം: കേരളത്തെ വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ്ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തവങ്ങളെന്ന് കൃഷി മന്ത്രി പി പ്രസാദ്.
കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും മിത്തുകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നുവെന്നും എന്നാൽ പ്രളയവും ഓഖിയും നമുക്ക് പാഠമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയെ കാർബൺ ഡൈ ഓക്സൈഡ് വിമുക്തമാക്കിയും പരിസ്ഥിതി സൗഹൃദ ഊർജ ഉപഭോഗത്തിലൂടെയും ഈ നേട്ടത്തിലേക്ക് കേരളമെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആദ്യ ഘട്ടമായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക