പ്രൈമര്‍
കണ്ണന് അഴക് കൂട്ടാനായി പ്രൈമര്‍ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്നതായിരിക്കണം പ്രൈമര്‍. വളരെ നേര്‍ത്ത രീതിയിലെ പ്രൈമര്‍ ഇടാവു.
ഐ-ഷാഡോ
ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക.പിന്നീട് ആവശ്യമെങ്കില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കാം.
മസ്കാര
കണ്ണുകള്‍ ആകര്‍ഷകമാക്കുന്നതിന് കണ്‍പീലികള്‍ക്ക് വളരെ ശ്രദ്ധ നല്‍കണം.കണ്പീലികളുടെ കനമനുസരിച്ചുള്ള മസ്കാര വേണം തിരഞ്ഞെടുക്കാന്‍. കണ്ണുള്‍ കൂടുതല്‍ വലുതും തിളക്കമുള്ളതുമാക്കാന്‍ ഇത് സഹായിക്കും.
ഐലൈനര്‍
കണ്ണിന്റെ അഴക് കൂട്ടുന്നതില്‍ പ്രധാന പങ്ക് കണ്മഷിക്കും ഐലനറിനുമാണ്. വളരെ ഭംഗിയായി ഇവ ഉപയോഗിച്ചാല്‍ കണ്ണ് കൂടുതല്‍ ആകര്‍ഷകവും മനേഹരവുമാകും.ഐലൈനര്‍ കണ്ണിന് താഴെയും എഴുതാന്‍ മറക്കരുത്. ഇന്ത്യന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രധാന ചമയങ്ങളില്‍ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക