കുറച്ചു പേരെങ്കിലും പ്ലാങ്ക് കേട്ടിട്ടുണ്ടാവും. വയറുകുറയ്ക്കുവാന്‍ ഇതിലും നല്ലൊരു വ്യായാമം വേറെ ഇല്ല. ഇത് മാത്രമല്ല വേറെയും ഉണ്ട് ഒരു പാട് ഗുണങ്ങൾ. എന്താണ് പ്ലാങ്ക്, ഗുണങ്ങൾ എന്നിവയറിയാം
എന്താണ് പ്ലാങ്ക്?
കൈകള്‍ രണ്ടും മുഷ്ടിച്ചുരുട്ടിപിടിച്ച്, നിലത്തുകുത്തി ശരീരത്തെ മൊത്തത്തില്‍ പൊന്തിച്ച് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതാണ് പ്ലാങ്ക്. കൈകള്‍ മടക്കി പുൊന്തിനില്ക്കുമ്പോള് നടുഭാഗവും പൊന്തിക്കുന്നു. ഒപ്പം കാലിന്റെ മുന്‍ഭാഗം മാത്രം നിലത്തുകുത്തി മൊത്തത്തില്‍ ഒരേ പൊസിഷനില്‍ പൊന്തി നില്ക്കുന്നു. തല കുനിക്കാതെ നേരെ തന്നെ പിടിച്ച് നിൽക്കും
ഗുണങ്ങൾ
ദിവസേന പ്ലാങ്ക് ചെയ്യുന്നത്് ശീലമാക്കുന്നതിലൂടെ ശരീരത്തിന് നല്ല മെയ്വഴക്കം നേടുവാന്‍ സഹായിക്കുന്നുണ്ട്. അതായത് നിങ്ങള്‍ യോഗചെയ്യുമ്പോള്‍ നേടുന്ന അതേ വഴക്കം ഈ പ്ലാങ്ക് ഒന്ന് ചെയ്യുമ്പോള്‍തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. പ്ലാങ്ക് സ്ഥിരമായി ചെയ്യുന്നതിലൂടെ ശരീരത്തിലെ മറ്റ് ഭാഗത്തെ മസില്‍സ് സ്ട്രോംഗ് ആകുന്നതുപോലെ മുഖത്തെ മസില്‍സ് ദൃഢമാവുകയും ഇത് സ്കിന്‍ നല്ലതാക്കുന്നതിനും അതേപോലെ രക്തോട്ടം ഉണ്ടാകുന്നതിനും മുഖത്തിന് നല്ല ഗ്ലോ ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.
നല്ല നടുവേദന ഉള്ളവര്‍ പ്ലാങ്ക് ശീലമാക്കുന്നത് നല്ലതാണ്. പ്ലാങ്കിലൂടെ ശരീരത്തെ കൃത്യമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിനാല്‍ നട്ടെല്ലിനെ ശരിയാക്കുവാനും ഇത് സഹായിക്കുന്നു. മാത്രവുമല്ല, ഈ വ്യായാമത്തിലൂടെ മസില്‍സിനെ ബലപ്പെടുത്തുന്നതോടെ എല്ലുകളിലേയ്ക്ക് ഭാരം എത്താതാവുകയും ഇത് വേദനകള്‍ കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
നമ്മള് സ്ഥിരമായി പ്ലാങ്ക് ശീലമാക്കുന്നതിലൂടെ മസിലുകള്‍ ബലപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ മസില്‍സ് ബലപ്പെടുന്നതോടെ ബോഡിമാസ്സ് കൂടുകയും ശരീരത്തില്‍ നിന്നും അനാവശ്യമായി ഉണ്ടാകുന്ന കാലറീസ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക