കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എലോണ്‍’. മോഹൻലാല്‍ ഒറ്റയ്ക്ക് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ‘എലോണ്‍’ ട്രെയിലര്‍ പുറത്ത്.
മോഹൻലാല്‍ മാത്രമാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്.
അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം.ഷാജി കൈലാസിന്റെ ‘ടൈം’, ‘സൗണ്ട് ഓഫ് ബൂട്ട്’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്.
ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക