കഴിഞ്ഞ വർഷം അവസാനം തിയറ്ററുകളിൽ എത്തി മികച്ച വിജയം സ്വന്തമാക്കി കൊണ്ടിരിക്കുന്ന സിനിമയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘അമ്പാടി തുമ്പി കുഞ്ഞും..’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയുടെ കഥ പറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും തീർത്ഥ സുബാഷും വൈഗ അഭിലാഷും ചേർന്നാണ്. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക