ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ ടീസർ റിലീസ് ചെയ്തു. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്ന് ടീസറിൽ നിന്ന് മനസിലാക്കാം. ഉദയകൃഷ്ണയാണ് തിരക്കഥ.ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. മാസും ക്ലാസും നിറച്ച് കൊണ്ടുള്ള ചിത്രം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രമാകുമെന്നാണ് പ്രേക്ഷക പ്രതികരണം.
https://youtu.be/R3v_s95LPaw
പ്രതികരിക്കാൻ ഇവിടെ എഴുതുക