കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് എങ്ങനെ മികച്ച ഉറക്കത്തിന് നിങ്ങളെ സഹായിക്കും? നല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്.
ഇത് അറിയപ്പെടുന്ന വസ്തുതയാണ്. മാത്രമല്ല ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും നേരിട്ട് ബാധിക്കുന്നു. നല്ല നിലവാരമുള്ള ഉറക്കം നിങ്ങളുടെ തലച്ചോറിന് വിശ്രമിക്കാനും സമയവും സ്ഥലവും നൽകുന്നു. അതിന്റെ അവസാനം നിങ്ങൾക്ക് നവോന്മേഷവും ശാന്തതയും അനുഭവപ്പെടുന്നു.
നേരെമറിച്ച് മോശം ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ കാരണം പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ക്ഷീണം തോന്നാം. ആധുനിക ജീവിതത്തിന്റെ വർധിച്ച വേഗതയിൽ സമ്മർദ്ദവും ഉത്കണ്ഠയും വളരെ സാധാരണമായിരിക്കുന്നു, അതുപോലെ തന്നെ ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും.
ഒരു നല്ല രാത്രി ഉറക്കത്തിന് നിർണായകമായ ഘടകങ്ങളിൽ ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രിയുള്ള ഉറക്കമില്ലായ്മ പരിഹരിക്കാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതിയെന്ന് പറയുകയാണ് വാഷിങ്ടൺ സർവകലാശാല.
507 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. തണുപ്പ് കാലത്ത് പകൽസമയത്ത് കുറച്ച് വെയിൽ ഏല്ക്കുന്ന വിദ്യാർഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂർ നീളാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു.
രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി പിന്തുടര്ന്നാല് നല്ല ഉറക്കം സ്വന്തമാക്കാൻ കഴിയുമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.
കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തിൽപെട്ടവർക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി പ്രഫസർ ഹൊറാസിയോ ഡി ലോ ജഗ്ളേസിയ പറയുന്നു. ജേണൽ ഓഫ് പീനിയൽ റിസർച്ചിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക