തലവേദ എല്ലാവരേയും അലട്ടുള്ള പ്രശ്നമാണ്. പലർക്കും സഹിക്കാവുന്നതിലും വച്ചതാണ് തലവേദന. ദിവസവും വിട്ടുമാറാതെ തലവേദന ഉള്ളവരാണ് നിങ്ങളെങ്കില്‍ കൃത്യമായ ചികിത്സ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായുള്ള തലവേദനയുടെ ചില കാരണങ്ങള്‍ നോക്കാം.
തലവേദനയില്‍ ഏറ്റവും സഹിക്കാന്‍ പറ്റാത്തതാണ് മൈഗ്രേന് തലവേദന. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്നത് പോലെയാണ് മൈഗ്രേന് തലവേദന. മാസത്തില്‍ ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ തലണ സംഭവിക്കുകയും നാല് മണിക്കൂര്‍ മുതല്‍ മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ് മൈഗ്രേന്. പ്രകാശം, ശബ്ദം, അല്ലെങ്കില്‍ ഗന്ധം എന്നിവയോടുള്ള സംവേദനക്ഷമത ഓക്കാനം ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
കവിളുകളിലോ നെറ്റിയിലോ അല്ലെങ്കില്‍ മൂക്കിന് മുകളിലോ അതിശക്തമായ വേദനയോടെ ആണ് സൈനസ് തലവേദന ആരംഭിക്കുന്നത്. തടസ്സം അല്ലെങ്കില്‍ ബാക്ടീരിയ വളര്‍ച്ച കാരണം സംഭവിക്കുന്ന അണുബാധയാണ് സൈനസ്. തലയിലെ സൈനസ് അല്ലെങ്കില്‍ അറകള്‍ വീര്‍ക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. മൂക്കൊലിപ്പ്, പനി, മുഖത്തെ നീര്‍വീക്കം തുടങ്ങിയവയെല്ലാം സൈനസ് തലവേദനയ്ക്കൊപ്പം ഉണ്ടാകാറുണ്ട്.
അമിതമായ വിശപ്പും തലവേദനയ്ക്ക് കാരണമാകാറുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരിക എന്നീ സമയങ്ങളിലും തലവേദന ഉണ്ടാകാം. കൂടുതല്‍ കലോറി ഉപഭോഗം മാത്രമാണ് ഇത് മാറ്റാനുള്ള ഏക പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക