കോഴിക്കോട്: ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി കൊടുവള്ളിയില്‍ ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്.
കൊടുവള്ളി സി.ഐ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആമ്പർഗ്രീസ് കണ്ടെത്തിയത്.
നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക