മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കെ എല്‍ രാഹുല്‍ കളിക്കാനിടയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ സഹ പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍.
രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്താലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാനിടയില്ലെന്നാണ് ബംഗാര്‍ പറയുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ മികവ് കാട്ടുന്നതും അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയും രാഹുലിന് വലിയ വെല്ലുവിളിയാണെന്നും ഭാവി കണക്കിലെടുക്കുമ്പോള്‍ രോഹിത് ശര്‍മയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റെടുക്കുമെന്നും ബംഗാര്‍, ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയശേഷം ഏതാനും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും രാഹുലിന് ലോകകപ്പില്‍ അടക്കം നിര്‍ണായക മത്സരങ്ങളില്‍ അടിതെറ്റിയിരുന്നു.
രോഹിത് ശര്‍മയുടെ അഭിവാത്തില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല.
ഏകദിനങ്ങളിലും ടി20യിലും തുടക്കത്തിലെ രാഹുലിന്റെ മെല്ലെപ്പോക്കും അനാവശ്യ കരുതലും ഇന്ത്യക്ക് പല മത്സരങ്ങളിലും തിരിച്ചടിയാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക