പുതുവർഷത്തിൽ ഒരു പുതിയ ആപ്പിള്‍ ഐഫോണ്‍ വാങ്ങാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്ക് ഒരു നല്ല അവസരമായിരിക്കും. ആപ്പിൾ ഐഫോൺ 14 പ്ലസ് ഇമാജിൻ സ്റ്റോറിൽ നിന്ന് 5,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്നു. ഐഫോൺ 14 പ്ലസിന്റെ 128 ജിബി, 256 ജിബി മോഡലുകളിൽ ഈ കിഴിവ് ലഭ്യമാണ്.
ഇമാജിനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ഓഫറിന്റെ പ്രയോജനം ലഭിക്കുന്നു. ഇമാജിനിന്റെ ന്യൂ ഇയർ ഓഫറിന് കീഴിൽ, ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ടിവരും.
ആപ്പിൾ ഐഫോൺ 14 പ്ലസ്ന്റെ 128GB, 256GB മോഡലുകളുടെ വില യഥാക്രമം 89,900 രൂപയും 99,900 രൂപയുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 4,796 രൂപയുടെ വെബ് ഡിസ്കൗണ്ടും 3,000 രൂപ തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും.
256 ജിബി മോഡലിൽ വെബ് ഡിസ്കൗണ്ടിനും 4,000 രൂപ തൽക്ഷണ ക്യാഷ്ബാക്കും ശേഷം 91,904 രൂപയ്ക്ക് ഫോൺ ലഭ്യമാക്കുന്നു. ഇതിൽ EMI ഓപ്ഷനും ലഭ്യമാണ് എന്നതാണ് പ്രത്യേകത.ആപ്പിൾ ഐഫോൺ 14 പ്ലസ്ൽ ഈ ഓഫറുകളിൽ എക്സ്ചേഞ്ച് ഓഫറോ മറ്റോ ഉൾപ്പെടുത്തിയിട്ടില്ല.
സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഐഫോൺ 14 പ്ലസ് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായാണ് വരുന്നത്. ആപ്പിളിന്റെ സ്വന്തം എ15 ബയോണിക് പ്രൊസസറിലാണ് ഇത് പ്രവർത്തിക്കുന്നത്.
128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. നീല, സ്റ്റാർലൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, പർപ്പിൾ, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളിൽ ഈ ഐഫോൺ ഉപഭോക്താക്കൾക്ക് വീട്ടിലെത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക