ചോറ് അല്പം വേവ് കൂടുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇനി ചോറ് വേവ് കൂടിയാല്‍ അതില്‍ അല്പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.
ചോറിന് അരി വേവിയ്ക്കും മുന്‍പ് തന്നെ അല്പം നേരം തിളച്ച വെള്ളത്തില്‍ ഇട്ട് വെക്കാം. ഇത് അരി വെന്ത് കുഴയുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും. മിക്സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കാം.
ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്പം അവല് ചേര്‍ക്കാം. ഇത് ഇഡ്ഡലിക്ക് മയവും രുചിയും വര്‍ദ്ധിപ്പിക്കും. മീന്‍കറി തയ്യാറാക്കുമ്പോള്‍ അതില്‍ വലിയ ഉള്ളിയ്ക്ക് പകരം ചെറിയ ഉള്ളി ചേര്‍ക്കാം. മല്ലിപ്പൊടിയും ചേര്‍ക്കരുത്. ഇത് മീന്‍കറി കേടാകാതിരിയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക