ശരീരത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് അയേണ്‍. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശരീരം അയേണ്‍ ആവശ്യപ്പെടുന്നു. ഇതിന് ബദാം സ്ഥിരമായി കഴിച്ചാല്‍ മതി. ഇത് ശരീരത്തിന് അത്യാവശ്യത്തിനുള്ള അയേണ്‍ നല്കുന്നു.അതു പോലെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. ഇതു പോലെ കൊളസ്ട്രോള്‍, ഗര്‍ഭകാല പ്രമേഹം എന്നിവയ്ക്കുളള നല്ല പരിഹാരം കൂടിയാണിത്.
ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം അമ്മയ്ക്കും കുഞ്ഞിനും പ്രധാനമാണ്. അമ്മമാര്‍ക്ക് തടി കാര്യമായി കൂടാതെ തന്നെ തൂക്കം കൂടാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്സ്. ഇതിലെ വിവിധ പോഷകങ്ങളും പ്രോട്ടീനുമെല്ലാം ഇതിനു സഹായിക്കുന്നു.മെറ്റബോളിസം ഉയര്‍ത്തുന്നതിന് സഹായിക്കുന്നു ബദാം. കൃത്യമായ മെറ്റബോളിസം ഇല്ലെങ്കിലാണ് പലപ്പോഴും അമിതവണ്ണവും മറ്റ് പ്രശ്നങ്ങളും ഉണ്ടാവുന്നത്. ബദാം ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ മസില് ബലത്തിനും വളര്‍ച്ചയ്ക്കുമെല്ലാം നല്ലതുമാണ്. കുഞ്ഞിന്റെ മസിലുകള്‍ ആരോഗ്യകരമാക്കാന്‍ നല്ലത്. ഇതു പോലെ കാല്‍സ്യം സമ്പുഷ്ടമായതിനാല്‍ കുഞ്ഞിന്റെ എല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് ബദാം. പ്രീക്ലാംസിയ എന്നൊരു അവസ്ഥ ചിലപ്പോള്‍ ഗര്‍ഭകാലത്തുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക