തികച്ചും നാച്വറലായ മാര്‍ഗ്ഗമായതിനാല്‍ തന്നെ ചര്‍മ്മത്തിന് യാതൊരുവിധ ദോഷവും വരികയില്ല കൂടാതെ, ബ്ലീച്ചിംഗിന്റെ എല്ലാവിധ ഗുണങ്ങളും പൂര്‍ണ്ണമായ അളവില്‍ ലഭിക്കുന്നതിനും മുഖത്തിന് ഒരു നല്ല തിളക്കം പെട്ടെന്ന് തന്നെ സ്വന്തമാക്കുന്നതിനും ഇത് സഹായിക്കുന്നു.
ചര്‍മ്മത്തിന് പ്രായം തോന്നിപ്പിക്കാതിരിക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനും നല്ല തിളക്കവും മുഖക്കുരു മാറ്റുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഓയ്ലി സ്കിന്‍ ഉള്ളവരില്‍ മുഖത്തെ എണ്ണമയം മാറ്റി എടുക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
വീട്ടില്‍ ഇഢ്ലിമാവ് ഇല്ല, പെട്ടെന്ന് ഇത് തയ്യാറാക്കണമെങ്കില്‍ കുറച്ച് അരിയും ഉഴുന്നും ഉലുവയും കുതിര്‍ത്ത് അരച്ച് അത് പുളിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ബാക്കി വരുന്നത് ഫ്രിഡ്ജില്‍ എടുത്ത് വെക്കാം
പ്രകൃതിദത്തമായ രീതിയില്‍ മുഖം ബ്ലീച്ചിംഗ് ചെയ്യാന്‍ സാധിക്കുന്ന ഒരു വഴിയാണ് ഇഢ്ലിമാവ് പ്രയോഗം. വളരെ എളുപ്പത്തില്‍ ചര്‍മ്മത്തിന് യാതൊരുവിധ ദോഷവും വരാത്ത വിധത്തില്‍ നമുക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്.
ഇതിനായി ഇഢിലി ഉണ്ടാക്കി അല്ലെങ്കില്‍ ദോശ ഉണ്ടാക്കി ബാക്കി വരുന്ന മാവില്‍ നിന്നും കുറച്ച് മാറ്റി വെക്കുക. ഈ മാവ് എടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. നന്നായി ഉണങ്ങിയതിന് ശേഷം പതുക്കെ കൈകൊണ്ട് ഉരച്ച് കളഞ്ഞ് കഴുകി കളയാവുന്നതാണ്. സ്കിന്‍ വരണ്ടുപോകുന്നത് പോലെ തോന്നുന്നുവെങ്കില്‍ ഒരു മോയ്സ്ച്വറൈസര്‍ പുരട്ടാം.
ബ്ലീച്ചിംഗിന്റെ എല്ലാവിധ ഗുണങ്ങളും പൂര്‍ണ്ണമായ അളവില്‍ ലഭിക്കുന്നതിനും മുഖത്തിന് ഒരു നല്ല തിളക്കം പെട്ടെന്ന് തന്നെ സ്വന്തമാക്കുന്നതിനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന് പ്രായം തോന്നിപ്പിക്കാതിരിക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനും നല്ല തിളക്കവും മുഖക്കുരു മാറ്റുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഓയ്ലി സ്കിന്‍ ഉള്ളവരില്‍ മുഖത്തെ എണ്ണമയം മാറ്റി എടുക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക